East Gate Malayalam

നാളത്തെ ചരിത്രം പറയാൻ കഴിയുന്ന      ഇന്നലത്തെ ചരിത്രം

കഴിഞ്ഞു പോയ സംഭവങ്ങളെ നാം ചരിത്രം എന്നാണ് വിളിക്കാറ് .വരാൻ പോകുന്ന സംഭവങ്ങളോ അതിനെ നമ്മൾ ഭാവി എന്ന് വിളിക്കും.  ലോകത്തിന്റ  ഭാവി എന്താണെന്നറിയാൻ  താല്പര്യമുണ്ടോ ? ലോക ചരിത്രത്തിനു  ലോകത്തിന്റ ഭാവി പ്രവചിക്കാൻ പറ്റുമോ?

അതെ ലോകത്തിന്റ ഭാവി പ്രവചിക്കാൻ  കഴിയുന്ന  അനേകം ചരിത്ര  സംഭവങ്ങൾ ലോകത്തിൽ സംഭവിച്ചിട്ടുണ്ട്  അത് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു .ലോകത്തിന്റ  ആരംഭവും അവസാനവും വെളിപ്പെടുത്താൻ  കഴിയുന്ന ചില ചരിത്ര സംഭവങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും  പഠനമാണ് ദി മിസ്റ്ററി  ബിഹൈൻഡ് ദി ഹിസ്റ്ററി. 

ഇന്ന് നാം അധിവസിക്കുന്ന ലോകം അനേകം ചരിത്ര സംഭവങ്ങളിലൂടെ കടന്നാണ് ഇന്ന് നാം കാണുന്ന രൂപത്തിലെത്തിയത്.

ലോകത്തിൽ നടന്ന ചരിത്ര സംഭവങ്ങളുടെ   കാലം മായ്ക്കാത്ത തെളിവുകളാണ് ചരിത്ര സ്മാരകങ്ങൾ.    ചരിത്ര സ്മാരകങ്ങൾക്കു പൊതുവെ  കഴി ഞ്ഞുപോയ സംഭവങ്ങളെക്കുറിചാണ് പറയാനുള്ളത് .എന്നാൽ ചില ചരിത്ര സ്മാരകകൾക്കു ഇന്നലത്തെ മാത്രമല്ല ഇന്നത്തെയും നാളത്തേയും ചരിത്രം വെളിപ്പെടുത്താൻ കഴിയും. അങ്ങിനെ ലോകത്തിന്റ ഭാവിയെ വെളിപ്പെടുത്തി കൊണ്ടിരിക്കുന്ന  ചരിത്ര സംഭവങ്ങളുടെ, ചരിത്ര സ്മാരകങ്ങളുടെ   വിവരണങ്ങളാണ്  ദി മിസ്റ്ററി ബിഹൈൻഡ് ദി ഹിസ്റ്ററി.

അപ്പൊ ഇന്ന് നമുക്ക് അനേകം ചരിത്ര കഥകൾ പറയാനുള്ളതും  ഇന്നും നിരവധി ചരിത്ര സംഭവങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നതും  നാളെ അനേകം ചരിത്ര സംഭവങ്ങൾക്കു വേദിയാകാൻ പോകുന്നതുമായ  ഒരു ചരിത്ര സ്മാരകമായ ഗേറ്റിനെക്കുറിച്ചു പഠിക്കാം.

2000   പഴക്കമുള്ള  ഈ ഗേറ്റ് സ്ഥി ചെയ്യുന്നത് ഇസ്രായേലിലെ ജെറുസലേമിലാണ്. ഈ ഗേറ്റിനു ഈസ്റ്റ് ഗേറ്റ് എന്നും ഗോൾഡൻ ഗേറ്റ് എന്നും  gate ഓഫ് മേഴ്‌സി എന്നും പേരുണ്ട്. എന്താണ് ഈ കവാട് ത്തിന്റ  പ്രത്യേകത ?  8 ഗേറ്റുകൾ ഉള്ള ജെറുസലേം നഗരത്തിൽ ഈ ഗേറ്റ് മാത്രം അടഞ്ഞു കിടക്കുകയാണ്. എന്താണ്  ഇത് അടഞ്ഞു കിടക്കാൻ കാരണം അതിനു പിന്നിലുള്ള ചരിത്രമാണ് ഇന്നത്തെ എപ്പിസോഡ്.

അപ്പൊ ഇന്ന് നമുക്ക് അനേകം ചരിത്ര കഥകൾ പറയാനുള്ളതും  ഇന്നും നിരവധി ചരിത്ര സംഭവങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നതും  നാളെ അനേകം ചരിത്ര സംഭവങ്ങൾക്കു വേദിയാകാൻ പോകുന്നതുമായ  ഒരു ചരിത്ര സ്മാരകമായ ഗേറ്റിനെക്കുറിച്ചു പഠിക്കാം. എന്താണ് ഈ ഗേറ്റിന്റ പ്രതെയ്കത ?  1000 തിലധികം വര്ഷങ്ങളായി ഈ ഗേറ്റ് അടഞ്ഞു കിടക്കുകയാണ് മാറിമാറി വന്ന രാജാക്കൻമ്മാർക്കും അതിശക്തമായ ഇന്നത്തെ ഗോവെര്മെന്റിനും ഈ ഗേറ്റ് തുറക്കാൻ സാധിക്കുന്നില്ല. ഇനി എപ്പോൾ വേണമെകിലും അത് തുറക്കപ്പെട്ടേക്കാം എന്നാൽ ഇനി അത് തുറക്കപ്പെടുമ്പോൾ  ഒരു ചരിത്ര സംഭവം ആയിരിക്കും.

ജറുസലേമിൽ പോയിട്ടുള്ളവർക്കു അറിയാം ജെറുസലേം മതിലുകളാ ൽ  ചുറ്റപ്പെട്ട ഒരു നഗരമാണ്. പുരാതന കാലത്തു തന്നെ വിദേശീയരുടെ അക്രമണത്താൽ പലതവണ ഈ മതിലുകൾ തകർക്ക പ്പെട്ടിട്ടുണ്ടെങ്കിലും ഇന്ന് നാം കാണുന്ന രീതിയിലുള്ള മതിൽ നിർമ്മിച്ചത്  ഓട്ടോമൻ എമ്പയർ ആയിരുന്ന സുൽത്താൻ സുലൈമാൻ ഒന്നാമന്റെ നിര്ദേശപ്രകാരംയിരുന്നു. ഈ മതിലിനു 4018 മീറ്റർ നീളവും 12 മീറ്റർ ഉയരവും 2 .5 മീറ്റർ വീതിയും ഉണ്ട്. ഈ മതിലുകൾക്കു 8 പ്രധാന ഗേറ്റുകൾ ഉണ്ട്.

എന്നാൽ അതിലൊരു  ഗേറ്റ് മാത്രം നിർമ്മിച്ചിട്ടു അധികം വൈകാതെതന്നെ അടച്ചിടേണ്ടി വന്നു. വെറുതെ അടക്കുകയല്ല അടച്ചു മുദ്രവെക്കേണ്ടി വന്നു . മാറി മാറി വന്ന  ഭരണാധികാരികൾ  പല  തവണ ഇത് തുറക്കാൻ ശർമിച്ചിട്ടും പല കാരണങ്ങളാൽ  തുറക്കാൻ കഴിയാത്ത ചില രഹസ്യങ്ങളുമായി ഈ ഗേറ്റ് ഇന്നും നിലനിൽക്കുന്നു

പുരാതന ജെറൂസലേമിന്റ്  മതിലുകൾ നിർമ്മിച്ചത് ദാവീദ് രാജാവിന്റ മകൻ സോളമന്റെ കാലത്താണ് (931 -970  B C E  ). ജെറുസലേം റടെംബിളിന്റ സുരക്ഷക്കുവേണ്ടിയായിരുന്നു അത്.  bce 587 ൽ നെബൂഖദ്‌നേസർ രാജാവ് ജെറുസലേം ടെംപിൾ ആക്രമിച് കീഴടക്കി യഹൂദരെ ബാബിലോൺ പ്രവാസത്തിലേക്കു കൊണ്ട് പോയപ്പോൾ  മതിലും നശിച്ചു. തുടർന്ന് ബാബിലോൺ സാമ്രാജ്യത്തെ പേർഷ്യൻ സാമ്രജ്യം ആക്രമിച്ചു കീഴടക്കിയപ്പോൾ  പേർഷ്യൻ രാജാവായ സൈറസ്‌ 2  യഹൂദന്മ്മാരെ  യഹൂദ്യയിലേക്കു തിരികെ വരാനും ജെറുസലേം ടെമ്പിൾ പണിയാനുമുള്ള അനുവാദം കൊടുത്തു. 516 BCEയിൽ അതിന്റ നിർമാണം പൂർത്തിയായപ്പോൾ  ദാരിയസ് രണ്ടാമൻ രാജാവോ അര്ഥരക്ഷസ് ഒന്നാമൻ രാജാവോ  എസ്രാ നെഹമ്യാ എന്നിവരെ മതിൽ പണിയുന്നതിന് വേണ്ടി ജെറുസലേമിലേക്കു പോകാൻ അനുവദിച്ചു.  തുടർന്ന് ജൂഡിയ ഭരിച്ചിരുന്ന ഹാസ്മോനിയൻ സാമ്രജ്യം BCE 116 യിൽ  ഈ മതിൽ വിപുലീകരിക്കുകയും  പുതുക്കി പണിയുകയും ചെയ്തു. ഹെരോദാ രാജാവ്  ബാക്കിയുള്ള മതിലിന്റെയും പണികൾ പൂർത്തിയാക്കി ( AD.44)

ഹെരോദാ രാജാവ്  ബാക്കിയുള്ള മതിലിന്റെയും പണികൾ പൂർത്തിയാക്കി എന്നാൽ  എ ഡി 70 ആയപ്പോൾ റോം ശക്തിപ്പെടുകയും ജെറുസലേം ടെബിളും മതിലും നശിപ്പിക്കുകയും ചെയ്തു. (First Jewish Roman war) ഹെരോദാ രാജാവ്  ബാക്കിയുള്ള മതിലിന്റെയും പണികൾ പൂർത്തിയാക്കി എന്നാൽ  എ ഡി 70 ആയപ്പോൾ റോം ശക്തിപ്പെടുകയും ജെറുസലേം ടെബിളും മതിലും നശിപ്പിക്കുകയും ചെയ്തു. ഇതിന്റ ചരിത്രവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു. 200 മതിലുകളുടെ സുരക്ഷയില്ലാതെ ഈ പ്രദേശം കിടന്നു. തുടർന്ന് A.D 284 ഇൽ  ഡയോക്ലസിന്റ  നേതൃത്തത്തിലും 444  AD യിൽ ബസയൻറ്റയിൻ ചക്രവർത്തിയായ തിയോഡസ്  രണ്ടാമന്റെ കാലത്തും ഈ മതിലിന്റ പുനർനിർമ്മാണം തുടങ്ങി. എ.ഡി 520 ൽ ജെസ്റ്റിനീയെൻ നടത്തിയ നിർമാണ പ്രവർത്തനതിലോ 7 ആം നുറ്റാണ്ടിൽ ഉമയ്യദ് ഖാലിഫിന്റ കീഴിൽ ബൈസയിന്റിന്  കരകൗശല തൊഴിലാളികൾ ആണ് ഇത് നിര്മിച്ചതെന്നും പറയുന്നു. . എന്നാൽ  നിര്മിച്ചതിനു ശേഷം 638 AD യിൽ മുസ്‌ലിം ആർമി ജെറുസലേം പിടിചെടുത്തു  810 ൽ ഈ ഗേറ്റ് അടച്ചു. . എന്നാൽ  1095  ൽ ക്രുസൈഡ്  കാര് ജെറുസലേം പിടിച്ചെടുത്തപ്പോൾ ഈ ഗേറ്റ് തുറന്നു. 1187 ൽ സലദ്ദിൻ ക്രുസൈഡ് കാരെ പരാജയപ്പെടുത്തിയപ്പോൾ ഈ ഗേറ്റ് വീണ്ടു അടച്ചു.

 എന്നാൽ AD 1003 ൽ ഉണ്ടായ ഭൂമികുലുക്കം ഈ മതിലിനെ വീണ്ടും നശിപ്പിച്ചു. 1099 AD യിൽ ക്രൂസൈഡ് കാർ  ഈ മതിലിന്റ പുനർനിർമ്മാണം തുടങ്ങി.

എന്നാൽ 1187 ൽ   ഈജിപ്തും സിറിയയും ഭരിച്ചിരുന്ന അയ്യൂബിദ് രാജവംശത്തിലെ സലാഡിൻ രാജാവുമായുണ്ടായ ഏറ്റുമുട്ടലിൽ വീണ്ടും ഈ മതിൽ തകർന്നു. 1212  ഡമാസ്കസ് ഭരിച്ചിരുന്ന  സലാദിന്റ മരുമകൻ അൽ മാലിക് അൽ മുസാം മതിൽ പുനര്നിര്മ്മിക്കുന്നതിനു പകരം വാച്ച് ടവർ  മാത്രം പണിതു. ക്രൂസൈ ഡ് കാരുടെ   ആക്രമണത്തെ ഭയന്നിട്ടായിരുന്നു അത്. വീണ്ടും 300 വർഷത്തോളം ഈ പ്രദേശം മതിൽ ഇല്ലാതെ കിടന്നു.എന്നാൽ ടെമ്പിൾ മൗണ്ടിനു ചുറ്റുമുള്ള പ്രദേശത്തുള്ള  മതിൽ നിലനിർത്തി. തുടർന്ന് 1535 ൽ ഓട്ടോമൻ തുർക്കികളുടെ കാലത്തു ചുറ്റുമുള്ള മതിൽ പൂർണമായും പുനര്നിര്മ്മിക്കാൻ തീരുമാനിച്ചു. അതാണ് ഇന്ന് നമ്മൾ കാണുന്ന ജെറുസലേമിനു ചുറ്റുമുള്ള മതിൽ നിർമ്മിച്ചത്

1541 ൽ ഓട്ടോമൻ സുൽത്താൻ ദി മാഗ്നിഫൈസിന്റ ഈ മതിലും ഈ ഗേറ്റും പുനർ നിർമ്മാണം നടത്തിയപ്പോൾ ശക്തമായരീതിയിൽ കല്ലുകൾ വച്ച് ഇന്ന് കാണുന്ന രീതിയിൽ അടച്ചു സീൽ ചെയ്തു.

എന്തിനാണ് സുലൈമാൻ ഈ ഗേറ്റ് 16  അടി സിമെൻറ് ചെയ്തു   അടച്ചു സീൽ ചെയ്തത് .

അതിന്റ കാരണം ചരിത്രം വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്. ഓട്ടോമൻ തുർക്കികൾ ഈ മതിലിന്റ നിർമാണം നടത്തുന്ന സമയത്തു യഹൂദൻമ്മാരുടെ മിശിഹാ വരുന്നു എന്നൊരു കേൾവി ഉണ്ടായി. അതിനെക്കുറിച്ചു മനസിലാക്കാൻ സുലൈമാൻ പ്രഗൽഭരായ ജ്യൂവിഷ് റബ്ബിമാരെ വിളിപ്പിച്ചു  മശിഹായെക്കുറിച്ചു ചോദിച്ചറിഞ്ഞു.  അവർ പറഞ്ഞത് മിശിഹാ ദൈവം അയക്കുന്ന ശക്തനായ ഒരു മിലിറ്ററി ലീഡർ ആണെന്നും അദ്ദേഹം ഈസ്റ്റ് ഗേറ്റിലൂടെ അകത്തു പ്രവേശിച്ചു വിദേശാധിപത്യത്തിൽ നിന്ന് യഹൂദൻമ്മാരെ വിടുവിക്കുമെന്നുമായിരുന്നു മറുപടി.

യഹൂദൻമ്മാരുടെ ഈ പ്രതീക്ഷയെ ഇല്ലാതാക്കുവാനാണ് സുലൈമാൻ ഈസ്റ്റ് ഗേറ്റ് അടച്ചു സീൽ ചെയ്തത്. അത് കൂടാതെ  മിശിഹാ ഒരിക്കലും വരാതിരിക്കാനായി   ഈ ഗേറ്റിനു നേരെ മുന്നിലായി ഒരു മുസ്ലിം സെമിറ്ററിയും തുറന്നു. യെഹൂദാ വിശുദ്ധൻമാർക്ക് സെമിട്രിയിൽക്കൂടെ നടക്കുന്നത് അശുദ്ധിയായായതിനാൽ  സെമിട്രിയിലൂടെ  യെഹൂദനു വറാൻ സാധിക്കില്ല എന്നതായിരുന്നു ഉദ്ദേശം.

അതുകൊണ്ടാണ് അന്നുമുതൽ  ഇന്നുവരെ ഈ ഗേറ്റ് സീൽ ചെയ്ത നിലയിൽ കാണുന്നത്.

1967 ൽ ജോർദാൻ രാജാവും  ഇസ്രായേൽ സെയിന്ന്യവും  ഈ ഗേറ്റ് ഏതാണ്ട്   തുറക്കും എന്ന ഘട്ടം വരെ എത്തി. അന്ന് ഈസ്റ്റ് ജെറുസലേം ജോർദാന്റെ നിയത്രണത്തിലായിരുന്നു. അന്നത്തെ രാജാവായിരുന്ന ഹുസൈൻ ഈസ്റ്റ് ഗേറ്റ് കവാട ത്തിനുള്ളിൽ ഒരു ഹോട്ടൽ തുറക്കാനും ആളുകൾക്ക് പ്രവേശിക്കുന്നതിനായി ഈസ്റ്റ് ഗേറ്റ് കവാടം തുറക്കാനുമായിരുന്നു പദ്ധതീ അതിനു വേണ്ടി കവാടം പൊളിക്കുന്നതിനുള്ള ഉപകരണങ്ങളും  ജോലിക്കാരും   എത്തിച്ചു.  എന്നാൽ  അന്ന് രാത്രി ജോർദാനും ഇസ്രയേലും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഈസ്റ്റ് ജെറുസലേമിന്റ്  നിയന്ത്രണം ജോർദാന്റെ കയ്യിൽനിന്നും അഭുതകരാമായി ഇസ്രേലിന്റ കയ്കളിൽ എത്തുകയും ചെയ്തു. അങ്ങിനെ അവർക്ക് ഈ കവാടം തുറക്കുവാൻ സാധിച്ചില്ല.

അതേസമയം  ഈസ്റ്റ് ഗേറ്റിലേക്ക് ആക്രമിച്ചു കയറിയ ഇസ്രായേലി ഭടൻമാർ തമ്മിൽ ഒരു ആലോചന ഉണ്ടായി. ഈസ്റ്റ് ഗേറ്റ് കവാടം തകർത്ത് അതിലൂടെ ടാങ്കുകളും സെയിന്ന്യവും അകത്തു കടത്തിയാൽ എളുപ്പത്തിൽ  ജോർദാനെ കീഴടക്കാം എന്നുള്ളതായിരുന്നു അത്. എന്നാൽ അവരുടെ വീണ്ടെടുപ്പുകാരനായ മിശിഹാ ഈ ഗേറ്റിലൂടെയാണ് വരുന്നത്  എന്നുള്ള പഴയനിയമ എഴുത്തുകളിലൂടെ മനസിലാക്കിയ മിലിറ്ററി ലീഡർമാർ ഈ കവാടം പൊളിക്കരുതെന്നു ഓർഡർ കൊടുത്തു പകരം   മറ്റൊരു വഴിയിലൂടെ  ജോർദാനെ ആക്രമിക്കാൻ തിരഞ്ഞെടുക്കുകയും അത് വിജയിക്കുകകയും ചെയ്തു.  അങ്ങിനെ വീണ്ടും ഈ കവാടം തുറക്കുവാൻ സാധിച്ചില്

ഇ കവാടത്തെ ചൊല്ലിയുള്ള വിവാദങ്ങൾ പിന്നെയും കെട്ടടങ്ങിയില്ല . 1967 ലെ യുദ്ധത്തിന് ശേഷം ജോർദാനും ഇസ്രയേലും ടെമ്പൾ  മൗണ്ടിന്റ administer activities ജോർദാനും ടെംപ്ളേ മൗണ്ടിന്റ സെക്യൂരിറ്റി ഇസ്രായേലും എന്ന ധാരണയുണ്ടാക്കി. എന്നാൽ 2005 ൽ ഈ കവാട  ത്തിലെ ഒരു ഏരിയ യിലേക്ക്  പാലസ്റ്റീൻ അധിനിവേശമുണ്ടായി ഇസ്രായേൽ അതിനെ തടഞ്ഞു . രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള പൊതു ധാരണ തെറ്റിയതിനാൽ കേസ് കോടതിയിലെത്തി. കോടതി രണ്ടു കൂട്ടർക്കും ഈ പ്രദേശത്തേക്കുള്ള പ്രവേശനം നിഷേധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇസ്രായേൽ അവിടെ ഒരു ചെറിയ ഫെൻസിങ് ഇട്ടു ചങ്ങല ഇട്ടു ലോക്ക് ചെയ്തു.  കഥ അവിടം കൊണ്ടും തീർന്നില്ല 2019  ഫെബ്രുവരി 22 പാലസ്റ്റീൻ പ്രക്ഷോഭക്കാർ ഈ ഫെൻസിങ്ങും പൂട്ടും പൊളിച്ചു അകത്തു കടന്നു.വീണ്ടും ഇസ്രായേലി സർക്കാരും പ്രക്ഷോഭകരും തമ്മിൽ സ്റ്റാറ്റസ് കോ status quo  സംബന്ധിച്ച വാദം  ഉന്നയിച്ചു കൊണ്ട് പ്രക്ഷോഭം നടന്നു കൊണ്ടിരിക്കുകയാണ് 2019 മാർച്ച് 12 നു ശകത്മായ പ്രക്ഷോഭം ഉണ്ടായി വീണ്ടു കോടതി ഇടപെട്ടു  എങ്കിലും പരിവഹരിക്കാൻ പറ്റാത്തവിധം പ്രശ്നങ്ങൾ ഇവിടെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ഈസ്റ്റ് ഗേറ്റ് അടഞ്ഞു തന്നെ കിടക്കുന്നു.

ഇനി എന്തുകൊണ്ട് ഇവിടെ പ്രശ്ങ്ങൾ രൂക്ഷമാകുന്നു? എന്തുകൊണ്ട് ഈ ഗേറ്റ് അടഞ്ഞു കിടക്കുന്നു ? ഭാവിയിലേക്ക് എന്താണ് ഈ ഗേറ്റ് വെളിപ്പെടുത്തുന്ന  രഹസ്യം ?. നമുക്ക് അത് വെളിപ്പെട്ടു കിട്ടുന്നത് വിശുദ്ധ ബൈബിളിലൂടെയാണ്. 

ബൈബിൾ ഈ ഗേറ്റിനെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുന്നത് അഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്   അത് രേഖപ്പെടുത്തിയിരിക്കുന്നത് ഐഎസ്‌കേൽ  പ്രവാചകന് ഇസ്രേലിന്റ ഭാവികാലത്തെ ക്കുറിച്ചു വെളിപ്പെടുത്തിക്കൊടുക്കുന്ന ഭാഗത്താണ്.  യെഹെസ്കേൽ 44 :1 & 2.

ഈ വാക്യത്തിൽ ഒരു കാര്യം വ്യക്തമാണ് ഇസ്രയേലിന്റ ദൈവമായ യാഹ്‌വെ അതിൽക്കൂടി അകത്തു കടന്നത് കൊണ്ട് അത് അടെച്ചിരിക്കേണം.   എ.ഡി 30 ൽ  യേശു ക്രിസ്തു തന്റെ ക്രൂശീ കാരണത്തിന് മുൻപായി യെരുശലേം ദേവാലയത്തിലേക്ക് ഒരു കഴുതക്കുട്ടിപ്പുറത്തു കടന്നു പോയപ്പോൾ ജനമൊക്കെയും ഹോശന്ന പാടി സ്തുതിച്ചതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് . കർത്താവിന്റ ഈ വിജയ യാത്ര യെരുശലേം  ദേവാലയത്തിനു മുന്നിലായുള്ള ഈ ഈസ്റ്റ് ഗേറ്റിലൂടെയായിരുന്നു. കാൽവരിയിൽ അറുക്കപ്പെടാൻ പോകുന്ന കുഞ്ഞാടിന്റ പ്രതീകമായിട്ടായിരുന്നു ഈസ്റ്റ് ഗേറ്റിലൂടെയുള്ള യേശുവിന്റ പ്രവേശനം. കാരണം ബലിയർപ്പിക്കനുള്ള ചുവന്ന കാളക്കുട്ടിയെയും കൊണ്ട് മഹാപുരോഹിതൻ  മാത്രമേ ഈസ്റ്റ് ഗേറ്റിലൂടെ പ്രവേശിച്ചിരുന്നുള്ളൂ. കർത്താവു ഈ ഗേറ്റിലൂടെ കടന്നത്  കൊണ്ട് ഇത് എന്നേക്കും അടച്ചിടണം എന്ന് പ്രവാചകന് ദര്ശനം ലഭിച്ചതാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത് .

നെബൂഖദ്‌നേസറിന്റ കാലത്തു തകർന്നു കിടക്കുന്ന ജെറുസലേം പട്ടണത്തിന്റ കോട്ടമതിലിന്റെ  പുനർനിർമ്മാണം നടത്തുന്നത് ബിസി 445 ൽ Artaxerxes   രാജാവിന്റ കാലത്തു നെഹമ്യാവാ  ആണ്. അത് എ ഡി 70 ൽ ഹെരോദാവിന്റ കാലത്തു യെരുശലേം ദേവാലയവും മതിലുകളും കുറേഭാഗം അങ്ങിനെ തന്നെ നിലനിക്കുന്നു  റോമൻ ചാകരവർത്തി യായ ടൈറ്റ്‌സ് ആക്രമിച്ചു തകർത്തു. അതിന്റ മുകളിലാണ് ബൈസായ്റ്റിനെ period ൽ ജസ്റ്റീനിയഎൻ 1 ഇന്ന് നാം കാണുന്ന കോട്ടമതിൽ നിർമിച്ചു. അതിൽ ഈസ്റ്റ് ഗേറ്റിന്റ പ്രതേകത ഇത് യെരുശലേം ദേവാലയത്തിലേക്ക് മഹാപുരോഹിതൻ മാത്രം യാഗം  കഴിക്കാനുള്ള ചുവന്ന കാളക്കുട്ടിയെയും കൊണ്ട് പ്രവേശിച്ചിരുന്ന കവാടം ആയിരുന്നു. ഇത് ഒലിവു മലയെ അഭിമുഖേകരിക്കുന്നതാണ്.

കർതാവ് അന്ന് പ്രവേശിച്ച ഈസ്റ്റ് ഗേറ്റ്  എ.D  70 ൽ   റോമൻ ചക്രവർത്തിയായ തീത്തോസ് ആക്രമിച്ചു നശിപ്പിച്ചു. അതിന്റ അവശിഷ്ടങ്ങളാണ് ഇന്ന് ജറുസലേമിൽ കാണുന്നത്. ആ അവശിഷ്ടങ്ങൾക്കു മുകളിലാണ് ഇന്ന് കാണുന്ന മതിലുകൾ ബിസാനിറ്റൈൻ കാലത്തു നിർമ്മിച്ചത്. ഒന്നാം നൂറ്റാണ്ടിലെ യേശു വിജയ പ്രവേശനം നടത്തിയ ഗേറ്റ് അത്തിനു മുകളിൽ തന്നെയാണോ എന്ന് വളരെ നാളത്തെ തർക്കങ്ങൾ ഉണ്ടായിരുന്നു. തർക്കം പരിഹരിക്കാൻ എസ്കെവേഷൻ സാധ്യമല്ലായിരുന്നു. അവിടെ സ്ഥാപിതമായിരിക്കുന്ന മുസ്ലിം സെമിട്രിയായിരുന്നു അതിനു തടസം. എന്നാൽ 1969  ൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിലാണ്ട സ്റ്റഡീസ് ഇൻ ജറുസലേമിലെ ആർക്കിയോളജിക്കൽ എവിടെന്സ് വിദ്യാർത്ഥിയായിരുന്ന മാർ.ജെയിംസ് ഫ്ലാമിങ് ഒരു ദിവസം കിഴക്കേ മതിൽ അനേഷിച്ചു വരികയായിരുന്നു. കനത്ത മഴ പെയ്തതിന്റ് പിറ്റേന്നായിരുന്നു അദ്ദേഹം ഏറ്റ് ഗേറ്റിനു ചേർന്നുള്ള  മുസ്ലിം സ്‌മിറ്റയിൽ എത്തിയത് . ഗോൾഡൻ ഗേറ്റിനു മുന്നിലുള്ള മഴയിൽ കുതിർന്ന ഒരു സ്ഥലത്തു പാദമൂന്നിയപ്പോൾ 8 അടി താഴ്ചയുള്ള ഒരു ക്‌സിയിലേക്കു അദ്ദേഹം പതിച്ചു. അസ്ഥികളുടെ ഒരു കൂഭാരത്തിനു മുകളിൽ മുട്ടുകുത്തിയാണ് അദ്ദേഹം വീണത്. പെട്ടെന്ന് ഭയന്നു പോയ അദ്ദേഹം ആശ്ചര്യത്തോടെ ആ കാഴ്ച കണ്ടു ഗോൾഡൻ ഗേറ്റിന്റ താഴെയായി കല്ലുകൾ അടുക്കി വച്ച്  നിർമ്മിച്ച മറ്റൊരു ആഴ്ച്ച ഗേറ്റിന്റ മുകൾ ഭാഗം. ദൃതിപ്പെട്ടു  രണ്ടുമൂന്നു ഫോട്ടോകൾ എടുത്തു അദ്ദേഹം പുറത്തു കടന്നു. തൻറെ കണ്ടെത്തലിനെ ക്കുറിച്ചു പ്രൊഫസറെ വിവരം അറിയിച്ചു. പിറ്റേന്ന് രാവിലെ തന്നെ തന്റെ പ്രൊഫസ്സർ  കൂട്ടി  സംഭവസ്ടലത് എത്തിയ അദ്ദേഹം കണ്ടതാണ് തലേന്ന് അദ്ദേഹം വീണ സ്ഥാലം സിമന്റ് ഇട്ടു അടിച്ചു ഇരുമ്പു വേലി സ്ഥാപിച്ചിരിക്കുന്നതാണ്. ഇന്ന് അത് കാണാവുന്നതാണ്.  അദേഹത്തിന്റ ഇന്റർവ്യൂ കൾ എടുത്ത ഫോട്ടൊകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.

അവിചാരിതമായിരുന്നോ അദ്ദേഹത്തിന്റ കണ്ടെത്തൽ എന്ന് അദ്ദേഹത്തോട് ചോദിച്ചാൽ  ഒരിക്കലുമല്ല ദൈവo ആ രഹസ്യം വെളിപ്പെടുത്താനുള്ള  സമയത്തുള്ള വെളിപ്പെടുത്തൽ എന്നാണു അദ്ദേഹ ത്തിന്റ മറുപടി. എന്ത് തന്നെ യായാലും വലിയൊരു തർക്കത്തിനാണ് അദ്ദേ ഹത്തിന്റ കണ്ടെത്തൽ വിരാമം ഇട്ടതു. ഈസ്റ്റ് ഗേറ്റിനെക്കുറിച്ചുള്ള ചരിത്രവും ഭാവിയും ഇവിടെ അവസാനിക്കുന്നില്ല  അനുദിനം രചിച്ചുകൊണ്ടിരിക്കുന്ന  ഈസ്റ്റ് ഗേറ്റിന്റ ചരിത്രം വിരൽ ചൂണ്ടുന്നത്    ഈ ചരിത്രത്തെ നിയന്ത്രിക്കുന്ന  ഒരുവനിലേക്കാണ്. അത് കൊണ്ടാണ് ചരിത്രം അവന്റെ കഥയാണെന്ന് പറയുന്നത്.ഹിസ്റ്ററി ഈസ് ഹിസ് സ്റ്റോറി.   ചരിത്രത്തിൽ നിരവധി അടയാളങ്ങൾ നൽകി ദൈവം തന്നെത്തന്നെയും തന്റെ പദ്ധതികളെയും മനുഷ്യന്  വെളിപ്പെടുത്തിക്കൊടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.   പുരുഷാരത്തോടു പ്രസംഗിച്ച ശേഷം യേശു പറയുന്നു ചെവിയുള്ളവൻ കേൾക്കട്ടെ കണ്ണുള്ളവൻ  കാണട്ടെ.